തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നാലാം പ്രതിയാക്കി വിജിലന്‍സ് പ്രത്യേക കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. ഉമ്മന്‍ചാണ്ടി ഉള്‍പ്പടെ അഞ്ച് പേരെ പ്രതികളാക്കിയാണ് വിജിലന്‍സ് കേസെടുത്തിട്ടുള്ളത്.
ഒന്നാം പ്രതി ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന സോമശേഖരനാണ്, വാട്ടര്‍ അതോറിറ്റിയിലെ തന്നെ ഉദ്യോഗസ്ഥനായിരുന്ന മധുവാണ് രണ്ടാം പ്രതി, മുന്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷനാണ് മൂന്നാം പ്രതി. ഫ്ലാറ്റ് കമ്പനി ഉടമയാണ് അഞ്ചാം പ്രതി. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദനാണ് കോടതിയെ സമീപിച്ചത്. പ്രതികളെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും.
Discussion about this post