കൊച്ചി: വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മന്ത്രിസഭാ തീരുമാനങ്ങള്‍ വിജിലന്‍സ് ചോദ്യം ചെയ്യുന്നത് ശരിയായ കീഴ്‌വഴക്കമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വിജിലന്‍സ് കോടതികള്‍ അനാവശ്യ വ്യവഹാരങ്ങള്‍ക്ക് വഴിയൊരുക്കരുതെന്നും കോടതി പറഞ്ഞു.
എന്‍ ശങ്കര്‍ റെഡ്ഡിയുടെ സ്ഥാനക്കയറ്റംപരിശോധിച്ചതിനും കോടതി അതൃപ്തി രേഖപ്പെടുത്തി. ശങ്കര്‍റെഡ്ഡിക്ക് ഡി ജി പി ആയി സ്ഥാനക്കയറ്റം നല്‍കിയത് മുന്‍ സര്‍ക്കാരും നിലവിലുള്ള സര്‍ക്കാരും അംഗീകരിച്ചതാണ്. ഇത് അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റമല്ലാതിരിക്കുമ്പോള്‍ മന്ത്രി സഭായോഗ തീരുമാനത്തെ വിജിലന്‍സ് എന്തിനാണ് ചോദ്യം ചെയ്യുന്നതെന്നും കോടതി ചോദിച്ചു.












