Friday, July 4, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മാതൃഭാഷാദിനാഘോഷം ഉദ്ഘാടനം ചെയ്തു

by Punnyabhumi Desk
Feb 21, 2017, 05:59 pm IST
in കേരളം

തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക വിഷയങ്ങളിലുള്ള വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ പോലും മലയാളത്തില്‍ രചിക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്ന വിധത്തില്‍ മലയാളം വൈജ്ഞാനിക ഭാഷയായി വളരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയാളം മിഷന്‍ സംഘടിപ്പിച്ച മലയാണ്‍മ 2017 മാതൃഭാഷാദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലയാള ഭാഷയുടെ വ്യാപനത്തിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. ഏതു രംഗത്തും ഏതുരാജ്യത്തെ പൗരനും മാതൃഭാഷ ഉപയോഗിക്കാന്‍ അവകാശമുണ്ടെന്ന് ഐക്യരാഷ്ട്ര സഭ പ്രമേയം പാസാക്കിയിട്ടുണ്ട്. ഈ അവകാശം ഏറ്റവും കുറച്ച് ഉപയോഗിക്കുന്നവര്‍ മലയാളികളാണ്. മാതൃഭാഷയോട് സ്‌നേഹവും കൂറുമില്ലാത്തവരുമായി നാം മാറുന്നത് ഉത്കണ്ഠയോടെ കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണഭാഷ മലയാളത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഭരണം ഇംഗ്ലീഷിലായാലേ ശരിയാകൂ എന്ന വിചാരമുള്ള ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തുണ്ട്. കുറിപ്പുകളെല്ലാം മലയാളത്തിലാവണം. ഭരണഭാഷ മലയാളത്തിലാക്കണമെന്ന തീരുമാനത്തിനെതിരെ മന:പൂര്‍വം പ്രവര്‍ത്തിക്കുന്നവര്‍ ശിക്ഷാര്‍ഹരാണ്. കോടതിഭാഷ മലയാളത്തിലാക്കണമെന്ന് എണ്‍പതുകളില്‍ തന്നെ ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സാര്‍വത്രികമായി നടപ്പാക്കിയിട്ടില്ല. ഇക്കാര്യത്തിലും കൂടുതല്‍ ഇടപെടലുകള്‍ വേണ്ടിവരുന്ന അവസ്ഥയാണ്. വളര്‍ന്നു വരുന്ന കുഞ്ഞിന്റെ മനസ്സിന്റെ ഭാഷയാണ് മാതൃഭാഷ. അത് തിരിച്ചുവിടാന്‍ ശ്രമിക്കുന്നവരുണ്ട്. ഭാഷയെപ്പറ്റിയുള്ള സമ്മര്‍ദ്ദങ്ങള്‍ കുട്ടികളുടെ വ്യക്തിത്വത്തെ ഞെരിച്ചമര്‍ത്തുമെന്നും ആത്മവിശ്വാസത്തെ തകര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ സ്‌കൂളിലും മലയാളം പഠിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ നടപടിയുണ്ടാവും. സെക്രട്ടേറിയറ്റിലെ നിയമ വകുപ്പിലെ ഭരണഭാഷാ സെല്ലിന്റെ പ്രവര്‍ത്തനം പരിശോധിക്കും. നാംതന്നെ നമ്മുടെ ഭാഷയെ പടിയിറക്കിവിടുകയാണെങ്കില്‍ ശ്രേഷ്ഠഭാഷാ പദവി കൊണ്ട് കാര്യമില്ല. ഭാഷ ഇല്ലാതായിപ്പോവുക എന്ന ആപത്ത് നമ്മുടെ ഭാഷയ്ക്ക് വന്നുകൂടരുത്. പുതുക്കലുകളിലൂടെയേ ഭാഷയ്ക്ക് വളരാനാവൂ. ഭാഷയെ നവീകരിച്ച് ശക്തിപ്പെടുത്താനുളള പുനരര്‍പ്പണത്തിന് മാതൃഭാഷാ ദിനാഘോഷം സഹായകമാകട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയാളം മിഷന്‍ പ്രസിദ്ധീകരിച്ച പൂക്കാലം എന്ന പ്രസിദ്ധീകരണം സുഗതകുമാരിക്കു നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മലയാളം മിഷന്‍ ഡയറക്ടര്‍ ഡോ. സുജ സൂസന്‍ ജോര്‍ജ് സ്വാഗതം പറഞ്ഞു. സുഗതകുമാരി മുഖ്യപ്രഭാഷണം നടത്തി. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ഡോ. സി.ആര്‍ പ്രസാദ്, മലയാളം മിഷന്‍ രജിസ്ട്രാര്‍ സുരേഷ് കെ. തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies