തിരുവനന്തപുരം: നമ്മുടേത് നൈപുണ്യത്താല്‍ നയിക്കപ്പെടുന്ന വിജ്ഞാനസമൂഹമാണെന്ന് ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. ആഗോളതലത്തിലുള്ള അവസരങ്ങള്‍ക്കായി യുവത്വത്തെ തയ്യാറാക്കാന്‍ സെര്‍ച്ച് എന്‍ജിന്‍ ഓപ്റ്റിമൈസേഷന്‍ പോലുള്ള നൈപുണ്യങ്ങള്‍ ആര്‍ജിക്കുന്നതിലൂടെ സാധിക്കും. തൊഴില്‍ സാധ്യതകള്‍ കണക്കിലെടുക്കുമ്പോള്‍ ഇത്തരം പുതുതായി ഉയര്‍ന്നുവരുന്ന മേഖലകളിലെ പരിശീലനം പ്രസക്തമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെയും ത്രീസീസ് ഇന്‍ഫോലോജിക്‌സിന്റെയും സംയുക്താഭിമുഖ്യത്തില്‍ തുടങ്ങുന്ന സെര്‍ച്ച് എന്‍ജിന്‍ ഓപ്റ്റിമൈസേഷന്‍ ആന്‍ഡ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കോഴ്‌സിന്റെ ഉദ്ഘാടനം ടെക്‌നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
റിസോഴ്‌സ് സെന്ററിന്റെ സെര്‍ച്ച് എന്‍ജിന്‍ ഓപ്റ്റിമൈസേഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് കോഴ്‌സുകളുടെ പാഠ്യവസ്തുക്കള്‍ ഗവര്‍ണര്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നല്‍കി പ്രകാശനം ചെയ്തു. റിസോഴ്‌സ് സെന്റര്‍ സ്റ്റഡി സെന്ററുകളിലെ വിദ്യാര്‍ഥികളില്‍ യുനെസ്‌കോ സ്‌കോളര്‍ഷിപ്പ് നേടിയവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും ഗവര്‍ണര്‍ നിര്‍വഹിച്ചു.
പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ.ഉഷ ടൈറ്റസ് അധ്യക്ഷത വഹിച്ചു. ടെക്‌നോപാര്‍ക്ക് സിഇഒ ഹൃഷികേശ് നായര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ ഡയറക്ടര്‍ ഡോ.എന്‍.ബി.സുരേഷ് കുമാര്‍, ത്രീസീസ് ഇന്‍ഫോലോജിക്‌സ് സിഇഒ ഷഹീര്‍ ഇസ്മയില്‍ എന്നിവര്‍ പങ്കെടുത്തു
Discussion about this post