തിരുവനന്തപുരം: ആറ്റിങ്ങല്‍ നഗരത്തില്‍ ദേശീയപാതയുടെ വീതി കൂട്ടുന്നതിന് ആവശ്യമായ ഭൂമി ലഭ്യമാക്കുന്നതിന് മുന്നോടിയായുള്ള സര്‍വേ നടപടികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കുമെന്ന് ജില്ലാ സര്‍വെ സൂപ്രണ്ട് വികസന സമിതി യോഗത്തില്‍ അറിയിച്ചു. മാര്‍ച്ചില്‍ തന്നെ പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ തരത്തില്‍ സര്‍വേ നടപടി അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന ബി സത്യന്‍ എം.എല്‍.എയുടെ ആവശ്യത്തെ തുടര്‍ന്നാണ് തീരുമാനം.
പൂവമ്പാറ മുതല്‍ കച്ചേരി നടവരെയുള്ള 1.40 കി മീ ദൂരം നിലവിലുള്ള റോഡ്, പുറമ്പോക്ക് ഭൂമി, പദ്ധതിപ്രകാരമുള്ള പുതിയ റോഡ് എന്നിവയുടെ അതിരുകള്‍ നിര്‍ണയിച്ചു ഭൂപടം തയ്യാറാക്കി. കച്ചേരിനട മുതല്‍ നാലുമുക്കു വരെയുള്ള സര്‍വേ പൂര്‍ത്തിയാക്കി വിശദമായ ഭൂപടം തയ്യാറാക്കി വരുകയാണെന്നും സര്‍വേ സൂപ്രണ്ട് അറിയിച്ചു.
Discussion about this post