തിരുവനന്തപുരം: മില്‍മയുടെ ക്ഷീര സഹകരണ സംഘങ്ങള്‍ വഴി വിതരണം ചെയ്യുന്ന മില്‍മ ഗോമതി റിച്ച് കാലിത്തീറ്റയുടെയും മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റയുടെയും വില്പന വിലയില്‍ മാര്‍ച്ച് ഒന്ന് മുതല്‍ ചാക്കൊന്നിന് നൂറ് രൂപ പ്രത്യേക കിഴിവ് നല്‍കുമെന്ന് മില്‍മ ചെയര്‍മാന്‍ അറിയിച്ചു. ഇതനുസരിച്ച് മില്‍മ ഗോമതി റിച്ച് കാലിത്തീറ്റയുടെ അന്‍പത് കിലോ ചാക്കിന്റെ പരമാവധി വില്പന വില 910 രൂപയായും മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റയുടേത് 1035 രൂപയായുമാണ് കുറച്ചത്. ഈ ആനുകൂല്യം മാര്‍ച്ചിലേക്ക് മാത്രമാണ് നിലവിലുണ്ടാകുക.
Discussion about this post