തിരുവനന്തപുരം: കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുള്ള ആധുനീകരണത്തിലൂടെ മാത്രമെ വിദ്യാലയങ്ങള്‍ക്ക് നിലനില്‍ക്കാനാകൂവെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. വഴുതക്കാട് കാഴ്ചപരിമിതര്‍ക്കുള്ള സര്‍ക്കാര്‍ സ്‌കൂളിന്റെ 59ാമത് വാര്‍ഷികവും വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതിക മികവിന് അനുസൃതമായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ പുരോഗതിയുടെ പടവുകളിലാണ്. സര്‍ക്കാര്‍ സംസ്ഥാനത്തെ 45 ക്ലാസ് മുറികള്‍ ഹൈടെക്കാക്കി ഉയര്‍ത്തുകയാണ്. കാലാനുസൃതമായ പുതുക്കലാണ് സുസ്ഥിരവിദ്യാഭ്യാസത്തിന്റെ പുരോഗതിയെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ബ്രയില്‍ലിപി പതിപ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ പ്രകാശനം ചെയ്തു. തിരുവനന്തപുരം നഗരസഭ 20 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം മേയര്‍ വി കെ പ്രശാന്ത് നിര്‍വഹിച്ചു.
യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ അഡ്വ രാഖി രവികുമാര്‍ അധ്യക്ഷയായി. പി.ടി.എ പ്രസിഡന്റ് വി സുരേന്ദ്രന്‍ സ്വാഗതവും സ്മിത ടൈറ്റസ് നന്ദിയും പറഞ്ഞു













Discussion about this post