തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് കെ.എസ്.ആര്‍.ടി.സി മറ്റു ജില്ലകളില്‍നിന്ന് തലസ്ഥാനത്തേക്ക് പ്രത്യേക ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ നടത്തും. വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രത്യേക സര്‍വീസ് ആരംഭിക്കും. തീര്‍ത്ഥാടകരുടെ തിരക്കിനനുസര്ച്ച് പരമാവധി ബസുകള്‍ തലസ്ഥാനത്തേക്ക് ഓടിക്കാന്‍ ഡിപ്പോ മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.












