തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസും സിഎംപിയും ധാരണയിലെത്തി. പാര്‍ട്ടിനേതാവ് കെ.ആര്‍. അരവിന്ദാക്ഷനാണ് ഇക്കാര്യം അറിയിച്ചത്.മൂന്ന് സീറ്റുകളാണ് ഇക്കുറി സിഎംപിക്ക് ലഭിക്കുക. പാര്‍ട്ടി മുതിര്‍ന്ന നേതാവ് എം.വി. രാഘവന്‍ അഴീക്കോട് മത്സരിക്കും. അഞ്ച് സീറ്റുകളാണ് സിഎംപി ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ തവണയും സിഎംപിക്ക് മൂന്ന് സീറ്റുകളായിരുന്നു നല്‍കിയിരുന്നത്.്എന്നാല്‍ സീറ്റ് വിഭജനം സംബന്ധിച്ച് ജെഎസ്എസും കോണ്‍ഗ്രസും തമ്മില്‍ നടത്തിയ രണ്ടാം ഉഭയകക്ഷിചര്‍ച്ചയിലും തീരുമാനമായില്ല. അഞ്ച് സീറ്റുകളാണ് ജെ.എസ്.എസ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത്രയും സീറ്റുകള്‍ നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അനുകൂല നിലപാട് കൈക്കൊണ്ടിട്ടില്ല.
Discussion about this post