തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വന്തം മെഗാ തുറമുഖമായി അഴീക്കലിനെ വികസിപ്പിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ 2020 ല്‍ പൂര്‍ത്തിയാകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. രണ്ട് ഘട്ടങ്ങളിലായാണ് വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുക. ഒന്നാംഘട്ടം 2019 ലും, രണ്ടാംഘട്ടം 2020ലും പൂര്‍ത്തിയാകും. പതിനാലര മീറ്റര്‍ ആഴവും എട്ട് മുതല്‍ 10 വരെ ബര്‍ത്തുകളുമുളള മെഗാ തുറമുഖമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.
യോഗത്തില്‍ തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി , തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ്, ഡയറക്ടര്‍ അജിത് പാട്ടീല്‍, ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് ചീഫ് എന്‍ജിനീയര്‍ അനില്‍ കുമാര്‍, വിഴിഞ്ഞം തുറമുഖ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ഡോ. ജയകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Discussion about this post