ഭോപ്പാല്‍: മധ്യപ്രദേശില്‍ ജാബ്രി റെയില്‍വേ സ്റ്റേഷനു സമീപം ഭോപ്പാല്‍ – ഉജ്ജയിനി പാസഞ്ചര്‍ ട്രെയിനിലുണ്ടായ സ്ഫോടനത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച രാവിലെ 9.50നാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. എഞ്ചിന്റെ പിറകിലുള്ള കോച്ചിലാണ് സ്ഫോടനമുണ്ടായത്.
ഭീകരാക്രമണമാണിതെന്ന് സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്.
Discussion about this post