തിരുവനന്തപുരം: ജനാധിപത്യസമൂഹത്തിന്റെ വികാസത്തിലൂടെയാണ് സ്ത്രീ സമത്വം യാഥാര്‍ഥ്യമാകുന്നതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ലോകവനിതാദിനത്തില്‍ സംസ്ഥാന യുവജനകമ്മിഷന്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കര്‍.
സ്ത്രീ ദുര്‍ബലയാണെന്ന ബോധം പൊളിച്ചെഴുതുമ്പോഴാണ് ആത്യന്തികമായ സ്ത്രീ സമത്വം സാധ്യമാകുന്നത്. രാജ്യത്ത് സ്ത്രീകളും കുട്ടികളും മനുഷ്യത്വരഹിതമായ ആക്രമണങ്ങള്‍ നേരിടുന്നു. ആരോഗ്യപരമായ സ്ത്രീ,പുരുഷ സൗഹൃദമില്ലാത്ത ഇടം മാനസിക വൈകല്യമുള്ള സമൂഹമാണെന്നും സ്പീക്കര്‍ പറഞ്ഞു. യോഗത്തില്‍ യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം അധ്യക്ഷത വഹിച്ചു. മാധ്യമപ്രവര്‍ത്തക എം.എസ് ശ്രീകല, കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ അസിസ്റ്റന്റ് ഡയറക്ടര്‍ കെ ധന്യാസനല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post