Tuesday, August 25, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സ്ത്രീസ്വാതന്ത്ര്യം വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും ഭാഗം: മുഖ്യമന്ത്രി

by Punnyabhumi Desk
Mar 9, 2017, 05:47 pm IST
in കേരളം

തിരുവനന്തപുരം: സ്ത്രീസ്വാതന്ത്ര്യം വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും ഭാഗമാണെന്ന് തിരിച്ചറിവോടെയായിരിക്കണം സ്ത്രീ വിമോചനപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് അന്താരാഷ്ട്ര വനിതാ ദിനാചരണവും വനിതാരത്‌ന പുരസ്‌കാര വിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വോട്ടവകാശത്തിനുള്ള തുല്യത മറ്റ് കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല. ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശം സംരക്ഷിക്കാനാവാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. സ്ത്രീയുടെ പൗരാവകാശം സ്ഥാപിച്ചെടുക്കേണ്ട കടമ ഓരോ വ്യക്തിക്കുമുണ്ട്. സ്ത്രീ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന വര്‍ഗീയത തങ്ങളുടെ ശത്രുവാണെന്ന് സ്ത്രീകള്‍ തിരിച്ചറിയണം. സമൂഹത്തിന് സ്ത്രീകളോടുള്ള സമീപനത്തില്‍ ഇനിയും മാറ്റമുണ്ടാവേണ്ടതുണ്ട്. സുരക്ഷിതവും സമാധാനപരവുമായ ജീവിതം സ്ത്രീയുടെ അവകാശമാണെന്ന ബോധം സമൂഹത്തിനുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹിക രംഗത്ത് നല്‍കിയ സംഭാവനയ്ക്ക് സൊലെസ് ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്ന ഷീബ അമീര്‍(അക്കാമ്മ ചെറിയാന്‍ അവാര്‍ഡ്), മോഹിനിയാട്ടത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത നര്‍ത്തകി കെ.എസ് ക്ഷേമാവതി (മൃണാളിനി സാരാഭായ് അവാര്‍ഡ്), നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ പ്രശസ്തയായ കെ ആര്‍ മീര(കമലാസുരയ്യാ അവാര്‍ഡ്), വൈദ്യ ശാസ്ത്ര രംഗത്ത് മികച്ച സേവനങ്ങള്‍ നല്‍കിയ ഡോ.സൈറു ഫിലിപ്പ്(മേരി പുന്നന്‍ ലൂക്കോസ് അവാര്‍ഡ്), ഫോറന്‍സിക് രംഗത്ത് മികച്ച സേവനം നല്‍കിയ ഡോ ഷേര്‍ളി വാസു(ജസ്റ്റിസ് ഫാത്തിമാ ബീവി അവാര്‍ഡ്), മാധ്യമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ലീലാമേനോന്‍(ആനി തയ്യില്‍ അവാര്‍ഡ്), സാമൂഹ്യ പ്രവര്‍ത്തകയും അധ്യാപകയുമായ എം പത്മിനി(ക്യാപ്റ്റന്‍ ലക്ഷ്മി അവാര്‍ഡ്) എന്നിവര്‍ക്ക് മുഖ്യമന്ത്രി വനിതാരത്‌നം പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.

ആരോഗ്യമന്ത്രി കെ കെ ശൈലജ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തദ്ദേശസ്വയംഭരണ മന്ത്രി കെ ടി ജലീല്‍ മുഖ്യപ്രഭാഷണം നടത്തി. വി എസ് ശിവകുമാര്‍ എം എല്‍ എ, സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഡയറക്ടര്‍ ടി.വി. അനുപമ, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, കുടുംബശ്രീ എക്‌സി. ഡയറക്ടര്‍ എസ് ഹരികിഷോര്‍, സംസ്ഥാന വനിതാകമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കെ സി റോസക്കുട്ടി, സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ എസ് സലീഖ തുടങ്ങിയവര്‍ സംബന്ധിച്ചു.

സാമൂഹ്യനീതി വകുപ്പ് പുതുതായി പ്രസിദ്ധീകരിക്കുന്ന ത്രൈമാസ വാര്‍ത്താപത്രികയായ സുനീതി, സത്രീ ശാക്തീകരണം വിഷയമാക്കി പ്രശസ്ത സിനിമാ പിന്നണി ഗായിക സിതാര നിര്‍മ്മിച്ച എന്റെ ആകാശം എന്ന മ്യൂസിക്കല്‍ വീഡിയോ, കുടുംബശ്രീ അംഗങ്ങള്‍ തയ്യാറാക്കിയ യാത്രാ വിവരണ പുസ്തകം എന്നിവയുടെ പ്രകാശനം ആരോഗ്യസാമൂഹ്യ നീതി മന്ത്രി നിര്‍വഹിച്ചു.

Share
Tweet
Send

Related News

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies