തിരുവനന്തപുരം: വി.എം സുധീരന്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. കെ.പി.സി.സി ആസ്ഥാനത്തു വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം രാജി തീരുമാനം അറിയിച്ചത്.
രാജിക്കാര്യം ആരുമായും ചര്‍ച്ചചെയ്തിട്ടില്ലെന്നും വ്യക്തിപരമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. അനാരോഗ്യം കണക്കിലെടുത്താണ് രാജിയെന്നും രാജി. ഇന്നു തന്നെ ഹൈക്കമാന്‍ഡിന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന ഒരു പരിപാടിക്കിടെ സുധീരന് വീണ് പരിക്കേറ്റിരുന്നു.












