ന്യൂദല്‍ഹി: ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. നാല്‍പ്പത് പേരുടെ പട്ടികയ്ക്കാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം അംഗീകാരം നല്‍കിയത്. ഒ.രാജഗോപാല്‍ നേമത്തും പി.കെ കൃഷ്ണദാസ് കാട്ടാക്കടയിലും മത്സരിക്കും.
ബി.ജെ.പിയുടെ ദല്‍ഹി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിന് ശേഷമാണ് സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചത്. സി.കെ പത്മനാഭന്‍ കുന്ദമംഗലത്തും കെ.സുരേന്ദ്രന്‍ മഞ്ചേശ്വരത്തും മത്സരിക്കും. കാസര്‍കോട്ട് ജയലക്ഷ്മി ഭട്ടും കയ്പമംഗലത്ത് എ.എന്‍ രാധാകൃഷ്ണനും സ്ഥാനാര്‍ത്ഥികളാവും.
ബേപ്പൂരില്‍ കെ.പി ശ്രീശനും തിരുവനന്തപുരം സെന്‍ട്രലില്‍ ബി.കെ ശേഖറും ജെ.ആര്‍ പത്മകുമാര്‍ കഴക്കൂട്ടത്തും വട്ടിയൂര്‍ക്കാവില്‍ രാജേഷും ജനവിധി തേടും. ഉദയഭാസ്കര്‍ പാലക്കാട്ടും മത്സരിക്കും. ബാക്കിയുള്ളവരുടെ പട്ടിക വരുന്ന ദിവസങ്ങളില്‍ കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കും.
Discussion about this post