തിരുവനന്തപുരം: 2016 ലെ സംസ്ഥാന കഥകളി പുരസ്‌കാരം, പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്‌കാരം, കേരളീയ നൃത്തനാട്യ പുരസ്‌കാരം എന്നിവ പ്രഖ്യാപിച്ചു. സംസ്ഥാന കഥകളി പുരസ്‌കാരത്തിന് സദനം കൃഷ്ണന്‍കുട്ടിയും, പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്‌കാരത്തിന് ചെങ്ങമനാട് അപ്പുനായരും, കേരളീയ നൃത്തനാട്യ പുരസ്‌കാരത്തിന് കലാമണ്ഡലം ശിവന്‍ നമ്പൂതിരിയുമാണ് അര്‍ഹരായത്.
കേരള കലാ മണ്ഡലം കല്പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ് കുമാര്‍, കലാമണ്ഡലം വാസുപിഷാരടി, മാത്തൂര്‍ ഗോവിന്ദന്‍കുട്ടി, സി.പി. ഉണ്ണികൃഷ്ണന്‍, സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി എസ്. സജിനി എന്നിവര്‍ അംഗങ്ങളായ സമിതിയാണ് സംസ്ഥാന കഥകളി പുരസ്‌കാരം നിര്‍ണയിച്ചത്. പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്‌കാരം നിര്‍ണയിച്ചത് കേരള കലാമണ്ഡലം കല്പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ് കുമാര്‍, പെരുവനം കുട്ടന്‍മാരാര്‍, ചെര്‍പ്പുളശ്ശേരി ശിവന്‍, ഡോ. കെ.സി. നാരായണന്‍, സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി എസ്.സജിനി എന്നിവര്‍ അംഗങ്ങളായ സമിതിയാണ്. കേരളീയ നൃത്തനാട്യ പുരസ്‌കാരം നിര്‍ണയിച്ചത്.
കേരള കലാമണ്ഡലം കല്പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.സി. ദിലീപ് കുമാര്‍, കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം ലീലാമ്മ, കലാമണ്ഡലം സരസ്വതി, എന്നിവര്‍ അംഗങ്ങളായ സമിതിയാണ്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് ഓരോ പുരസ്‌കാരവും.
Discussion about this post