തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയില്‍നിന്നു രാജിവച്ച എ.കെ. ശശീന്ദ്രനു പകരം തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ എന്‍സിപി സംസ്ഥാന നേതൃയോഗത്തില്‍ തീരുമാനമായി. തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം നല്‍കാന്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ദേശീയ നേതൃത്വം തീരുമാനം അംഗീകരിച്ചാല്‍ ഇടതുമുന്നണിയോടും മുഖ്യമന്ത്രിയോടും തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ ആവശ്യപ്പെടാനും നേതൃയോഗത്തില്‍ തീരുമാനമായി.
Discussion about this post