കാസര്‍കോട്: മൂന്നാറില്‍ ആറന്മുള മോഡല്‍ ജനകീയ പ്രക്ഷോഭമാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. ഇടത്-വലത് മുന്നണികളുടെ സംയുക്ത കയ്യേറ്റത്തിനെതിരെ ശക്തമായ സമര പരിപാടികളുമായി ബിജെപി മുന്നോട്ട് പോകും.
മൂന്നാറില്‍ കേന്ദ്ര സര്‍ക്കാര്‍ ലാന്റ് ഓഡിറ്റ് നടത്തണമെന്നും രമേശ് ആവശ്യപ്പെട്ടു.
എസ്എസ്എല്‍സി പരീക്ഷയില്‍ വ്യാപക ക്രമക്കേടുകളുയര്‍ന്ന സാഹചര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും എം.ടി രമേശ് കാസര്‍കോട് ആവശ്യപ്പെട്ടു.
Discussion about this post