തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന മുഖവുരയോടെ ഇടതുമുന്നണിയുടെ പ്രകടന പത്രിക പുറത്തിറക്കി. എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണ് പത്രിക പരിചയപ്പെടുത്തിയത്. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പത്രിക ഉദ്ഘാടനം ചെയ്തു.
കാര്‍ഷികേതര മേഖലയില്‍ 25 ലക്ഷം പേര്‍ക്ക് തൊഴില്‍, രണ്ടു രൂപയ്ക്ക് എല്ലാവര്‍ക്കും അരി, ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍, സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യ ഭക്ഷണവും പുസ്തകവും യൂണിഫോമും, മുന്നോക്കവിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സംവരണം, അഞ്ചു വര്‍ഷത്തിനകം എല്ലാ വീടുകളിലും വെള്ളം, 40,000 കോടി രൂപയുടെ സമഗ്ര റോഡ് പദ്ധതി, അഴിമതി നിര്‍മാര്‍ജനം, വാര്‍ദ്ധക്യകാല പെന്‍ഷനില്‍ വര്‍ദ്ധന, എല്ലാവര്‍ക്കും വീട്, ജനനം മുതല്‍ മരണം വരെ കേരളത്തിലെ ഓരോ പൗരനും സുരക്ഷ ഉറപ്പുവരുത്തും, മാതൃഭാഷാ പഠനം നിര്‍ബന്ധമാക്കും, നെല്‍കൃഷിക്കായി ഹരിതശ്രീ പദ്ധതി, അസംഘടിത മേഖലയിലെ സ്ത്രീകള്‍ക്ക് ഒരു മാസത്തെ ശമ്പളത്തോടുകൂടിയുള്ള പ്രസവാവധി, തീരദേശത്തിനായി 5000 കോടി, കേരള ഭാഗ്യക്കുറിയെ സംരക്ഷിക്കും, ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കും തുടങ്ങി നിരവധി വാഗ്ദാനങ്ങള്‍ പ്രകടന പത്രികയിലുണ്ട്. എ.കെ.ജി സെന്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, ഘടകകഷികളിലെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post