തിരുവനന്തപുരം: അടിയന്തിരാവസ്ഥയെ ലജ്ജിപ്പിക്കുന്ന സംഭവങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്ന് കുമ്മനം രാജശേഖരന്‍. അബലയായ വീട്ടമ്മയെ തെരുവില്‍ വലിച്ചിഴച്ചാണ് പിണറായി ആദ്യ കമ്മ്യുണിസ്റ്റ് മന്ത്രിസഭയുടെ അറുപതാം വാര്‍ഷികം ആഘോഷിച്ചതെന്നും കുമ്മനം പറഞ്ഞു.
ഇന്ന് രാവിലെയാണ് തിരുവനന്തപുരത്ത് സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് നേരെ പോലീസ് അതിക്രമം നടത്തിയത്. നിരാഹാരസമരം അനുഷ്ഠിക്കാന്‍ എത്തിയ ജിഷ്ണുവിന്റെ അമ്മയെ തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ തടഞ്ഞു. വളരെ ക്രൂരമായി പെരുമാറിയ പോലീസ് മഹിജയെ വലിച്ചിഴച്ചു.
Discussion about this post