ആലപ്പുഴ: പ്രകൃതി കോപത്തെ ശമിപ്പിച്ചു കൊണ്ട് ഊരാളിമാര്‍ 13ന് കടല്‍ പൂജ നടത്തും. പത്തനംതിട്ട കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ തൃപ്പാദമണ്ഡപ രഥഘോക്ഷ യാത്രയുടെ ഭാഗമായി 13 -ാം തീയതി വൈകിട്ട് നാല് മണിക്ക് കൊല്ലം ആലപ്പുഴ അതിര്‍ത്തിയായ അഴീക്കല്‍ കടല്‍ പുറത്താണ് ഊരാളിമാര്‍ കടല്‍ പൂജ ചെയ്യുന്നത്. രഥഘോക്ഷയാത്ര ഏഴുമാസം പിന്നിട്ടു കൊണ്ടാണ് ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ചത്. ഇതിന്റെ ഭാഗമായാണ് കടലില്‍ പ്രകൃതി സംരക്ഷണ പൂജയും ജലസംരക്ഷണ പൂജയും നടത്തുന്നത്.
Discussion about this post