തിരുവനന്തപുരം: ഭരണമലയാളം എന്ന പേരില്‍ ഔദ്യോഗികഭാഷാ വകുപ്പ് തയ്യാറാക്കിയ ഓണ്‍ലൈന്‍ നിഘണ്ടുവും മൊബൈല്‍ ആപ്പും ഉദ്ഘാടനം ചെയ്തു. glossary.kerala.gov.in സംസ്ഥാനത്ത് ഭരണഭാഷ സംബന്ധിച്ച ആദ്യ ഓണ്‍ലൈന്‍ നിഘണ്ടുവാണ്. ഇരുപതിനായിരത്തോളം പദങ്ങളും പ്രയോഗങ്ങളും അവയുടെ നിരവധി മലയാളരൂപങ്ങളും ഈ നിഘണ്ടുവില്‍ ചേര്‍ത്തിട്ടുണ്ട്. തെറ്റില്ലാത്ത ഭരണമലയാളം, വകുപ്പുതല പദകോശം, ഭരണഭാഷാമാതൃകകള്‍, ടൈപ്പിംഗ് ഉപകരണങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭരണമലയാളം മൊബൈല്‍ ആപ്പ് ഗൂഗിള്‍ പ്‌ളേസ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
Discussion about this post