തിരുവനന്തപുരം: പൊതുജനാരോഗ്യ പരിപാലനരംഗത്ത് വലിയ മുന്നേറ്റങ്ങള്‍ നടത്താന്‍ ഹോമിയോപ്പതിക്ക് കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ഹോമിയോദിനാചരണത്തോടനുബന്ധിച്ച് ഐരാണിമുട്ടം ഗവ. ഹോമിയോപതിക് മെഡിക്കല്‍ കോളേജില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹോമിയോ വകുപ്പാരംഭിച്ച സ്ത്രീകളുടെ ശാരീരിക മാനസിക പരിപാലനം ലക്ഷ്യമിടുന്ന സവിശേഷമായ ആരോഗ്യപരിപാലന പരിപാടി പുതിയ മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത്. പഴയകാലത്തെ അശാസ്ത്രീയമായ ചികിത്‌സാരീതികളാണ് നവീനമായ ചികിത്‌സാരീതിക്കായുള്ള അന്വേഷണത്തിന് ഹോമിയോപ്പതിയുടെ ഉപജ്ഞാതാവായ ഡോ. സാമുവല്‍ ഹനിമാനെ പ്രേരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post