ന്യൂഡല്‍ഹി: പാന്‍ കാര്‍ഡ് ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന സുപ്രീംകോടതി വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാന്‍ കാര്‍ഡ് എടുക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയത് ഏതു സാഹചര്യത്തിലാണ്. അനധികൃത പാന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡുകള്‍ തടയാന്‍ ആധാര്‍ കാര്‍ഡ് എങ്ങനെ പരിഹാരമാകുമെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗിയോട് കോടതി ചോദിച്ചു.
അതേസമയം, ആധാര്‍ നിര്‍ബന്ധമാക്കുന്നതിലൂടെ മാത്രമേ ഇത്തരം ക്രമക്കേടുകള്‍ ഇല്ലാതാക്കന്‍ സാധിക്കുകയുള്ളെന്ന് റോഹ്ത്തഗി മറുപടിയായി പറഞ്ഞു. ജസ്റ്റിസുമാരായ എ.കെ സിക്രിയും അശോക് ഭൂഷണും അംഗങ്ങളായ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നേരത്തേ, സാമുഹീകക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അതിന് പിന്നാലെയാണ് പാന്‍ കാര്‍ഡ് എടുക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കികൊണ്ട് കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തത്.
Discussion about this post