തിരുവനന്തപുരം: വര്‍ഷങ്ങളായി ഉപയോഗശൂന്യമായിരുന്ന മിത്രാനന്ദപുരം ക്ഷേത്രക്കുളത്തിന്റെ നവീകരണം ആരംഭിച്ചു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങളുമായി അഭേദ്യബന്ധമാണ് മിത്രാനന്ദപുരം ക്ഷേത്രക്കുളത്തിനുള്ളത്. സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് ക്ഷേത്രക്കുളം അടിയന്തരമായി നവീകരിക്കുന്നത്. കുളത്തിന്റെ പുനര്‍നിര്‍മാണം രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.
64 ലക്ഷം ചെലവിട്ടാണ് ആദ്യഘട്ടം കുളം നവീകരിക്കുന്നത്. നിര്‍മിതികേന്ദ്രത്തിനാണ് നവീകരണത്തിന്റെ ചുമതല.
Discussion about this post