തിരുവനന്തപുരം: ഏപ്രില്‍ 27ന് കേരള നിയമസഭാ ദിനമായി ആചരിക്കും. രാവിലെ 7.30ന് നിയമസഭാ സ്പീക്കര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഡെപ്യൂട്ടി സ്പീക്കര്‍ എന്നിവര്‍ നിയമസഭാ സമുച്ചയത്തിലെ ദേശീയ നേതാക്കളുടെ പ്രതിമകളില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തും. നിയമസഭാ ദിനാചരണത്തിന്റെ ഭാഗമായി ഏപ്രില്‍ 25 മുതല്‍ 30 വരെ വൈകിട്ട് ആറ് മുതല്‍ 9.30 വരെ നിമസഭാ മന്ദിരവും പരിസരവും ദീപാലംകൃതമാക്കും. ഈ ദിവസങ്ങളില്‍ വൈകിട്ട് നാലു മുതല്‍ രാത്രി 9.30 വരെ പൊതുജനങ്ങള്‍ക്ക് നിമസഭാ ഹാളിലും നിയമസഭാ മ്യൂസിയങ്ങളിലും സന്ദര്‍ശനം അനുവദിക്കും.
Discussion about this post