തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ വേതന ഘടന സമഗ്രമായി പഠിക്കാനായി വിദഗ്ധ സമിതി രൂപീകരിച്ചു. പബ്ലിക് സെക്ടര്‍ റീ സ്ട്രക്ച്ചറിംഗ് ആന്‍ഡ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ് (റിയാബ്) ചെയര്‍മാന്‍ സുകുമാരന്‍ നായര്‍, സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ ജി. സുരേഷ്, എകണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഡയറക്ടര്‍ ജനറല്‍ വി. രാമചന്ദ്രന്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വ്യവസായ വിഭാഗം മേധാവി, നികുതി, ധനവകുപ്പ് അഡീഷണല്‍ സെക്രട്ടറിമാര്‍, തൊഴില്‍ വകുപ്പിന്റെയും കോഴിക്കോട് ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെയും പ്രതിനിധികള്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.
റിയാബ് ചെയര്‍മാനായിരിക്കും സമിതി അധ്യക്ഷന്‍. 2017 ജൂണ്‍ 30ന് മുമ്പ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.












