തിരുവനന്തപുരം: ആദ്യ കേരള നിയമസഭയിലെ അംഗവും മുന്‍ മന്ത്രിയുമായ ഇ.ചന്ദ്രശേഖരന്‍ നായരെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം കവടിയാര്‍ പണ്ഡിറ്റ് കോളനിയിലെ വീട്ടിലെത്തി ചന്ദ്രശേഖരന്‍ നായര്‍ക്ക് ഉപഹാരം നല്‍കി. ആദ്യകേരള മന്ത്രിസഭയുടെ 60ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഉപഹാര സമര്‍പ്പണം.
സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, വ്യവസായമന്ത്രി എ.സി.മൊയ്തീന്‍, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, സഹകരണ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, വനം മന്ത്രി കെ.രാജു, ജലവിഭവ മന്ത്രി മാത്യു ടി തോമസ്, തുറമുഖം, പുരാവസ്തു,പുരാരേഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, മേയര്‍ വി.കെ.പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, കെടിഡിസി ചെയര്‍മാന്‍ എം. വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആദ്യകേരള മന്ത്രിസഭയില്‍ അംഗമായിരുന്ന കെ.ആര്‍.ഗൗരിയമ്മയെ വീട്ടിലെത്തി ആദരിക്കും.
Discussion about this post