തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ സ്വീകരിക്കുന്ന തുക കാലതാമസം കൂടാതെ സര്‍ക്കാര്‍ അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യുന്നതിന് ഇ-ട്രഷറിയുമായി ബന്ധിപ്പിച്ചിട്ടുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, ആന്ധ്രാ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നീ എട്ട് ബാങ്കുകളുടെ ഏതു ബ്രാഞ്ചിലും അടയ്ക്കാമെന്ന് ഫിനാന്‍സ് (റിസോഴ്‌സ്) വകുപ്പ് സെക്രട്ടറി അറിയിച്ചു.
സംസ്ഥാനത്തെ പ്രധാന നികുതി ദായക വകുപ്പുകളെല്ലാം ഈ നിര്‍ദേശം മെയ് ഒന്നുമുതല്‍ കര്‍ശനമായി പാലിക്കണമെന്ന് ധന. (റിസോഴ്‌സ്) സെക്രട്ടറി അറിയിച്ചു.












