തൃശൂര്‍: കേരള സംഗീത നാടക അക്കാദമി സംഗീതം, നൃത്തം, നാടകം, ക്ഷേത്രകലകള്‍, കഥകളി, പാരമ്പര്യകലകള്‍, നാടോടി ഗോത്രകലകള്‍, വാദ്യകലകള്‍ തുടങ്ങിയ കലാരംഗങ്ങളിലെ സംഭാവനകള്‍ പരിഗണിച്ച് അക്കാദമി ഏര്‍പ്പെടുത്തിയിട്ടുളള 2016 ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രശസ്തിപത്രവും ഫലകവും, കാഷ് അവാര്‍ഡും അടങ്ങുന്നതാണ് പുരസ്‌കാരം.
പ്രൊഫ.ജി.കുമാരവര്‍മ്മ (നാടകം), പ്രൊഫ.പി.ആര്‍.കുമാര കേരളവര്‍മ്മ (കര്‍ണ്ണാടക സംഗീതം), നിര്‍മ്മലാപണിക്കര്‍ (മോഹിനിയാട്ടം) എന്നിവര്‍ക്കാണ് ഫെല്ലോഷിപ്പ്. കോട്ടയ്ക്കല്‍ ചന്ദ്രശേഖര വാര്യര്‍ (കഥകളിവേഷം), കോട്ടയ്ക്കല്‍ മധു (കഥകളിസംഗീതം), കോട്ടയ്ക്കല്‍ രവി (മദ്ദളം), കലാമണ്ഡലം കൃഷ്ണദാസ് (ചെണ്ട), വി.വി.രവി (ഉപകരണസംഗീതം വയലിന്‍), ആര്‍.വൈദ്യനാഥന്‍ (ഉപകരണസംഗീതം മൃദംഗം), അടൂര്‍.പി.സുദര്‍ശനന്‍ (കര്‍ണ്ണാടക സംഗീതം),ഞെരളത്ത് ഹരിഗോവിന്ദന്‍ (സോപാന സംഗീതം), കലാമണ്ഡലം ഹൈമാവതി (മോഹിനിയാട്ടം),സൂരജ് സത്യന്‍ (കഥാപ്രസംഗം), കുറ്റൂര്‍ പ്രസന്നകുമാര്‍ (പടയണി), മണ്ണൂര്‍ ചന്ദ്രന്‍ (പൊറാട്ടു നാടകം), കീഴില്ലം ഉണ്ണികൃഷ്ണന്‍ (മുടിയേറ്റ്), കോഴിക്കോട് ശാരദ (നാടകം നടി), എ.ശാന്തകുമാര്‍ (നാടകംരചന, സംവിധാനം), സി.കെ.ശശി (നാടകം രചന), ചെങ്ങന്നൂര്‍ ശ്രീകുമാര്‍ (ലളിതസംഗീതം) എന്നിവര്‍ക്കാണ് അവാര്‍ഡ്. അരുണ്‍ലാല്‍ (നാടകം, സി.ഐ.പരമേശ്വരന്‍പിളള മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ്), പ്രസീദ ചാലക്കുടി (നാടന്‍ കലടി.പി.സുകുമാരന്‍ മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ്) എന്നിവര്‍ക്കാണ് എന്‍ഡോവ്‌മെന്റ്.കെ.എസ്.നാരായണസ്വാമി (കര്‍ണ്ണാടക സംഗീതം), ലെസ്‌ലി പീറ്റര്‍ (ഉപകരണ സംഗീതം), തുപ്പേട്ടന്‍എം.സുബ്രഹ്മണ്യന്‍ നമ്പൂതിരി (നാടകം),കലാനിലയം പീറ്റര്‍ (നാടകം), ടെഡി ലോപ്പസ്(നാടകം),വട്ടപറമ്പില്‍ പീതാംബരന്‍ (നാടകം), കെ.എന്‍ അമൃതം ഗോപിനാഥ്(നൃത്തം), പി.ജി.ജനാര്‍ദ്ദനന്‍ (നൃത്തം),എ.പി.ബാബു (മേക്കപ്പ്), പാറയില്‍ മോഹനന്‍ (കഥാപ്രസംഗം), എസ്.വി.പീര്‍ മുഹമ്മദ് (മാപ്പിളപാട്ട്), പി.കണ്ണന്‍ (പുലതെയ്യം, മാരിയാട്ടം), ലീന ആന്റണി (നാടകം),കെ.പി.ഏ.സി ലീല (നാടകം),എ.ആര്‍.രതീശന്‍ (നാടകം), നാടകയോഗം രഘു(നാടകം) എന്നിവരെയാണ് ഗുരുപൂജയ്ക്ക് തെരഞ്ഞെടുത്തത്.
Discussion about this post