തിരുവനന്തപുരം: എം.എം. മണി മന്ത്രിസ്ഥാനത്ത് തുടരുന്നത് കേരളത്തിന് അപമാനകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടി നടപടി എടുത്തിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ മണിയെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നാറിലെ പെന്പിള ഒരുമൈ പ്രവര്‍ത്തകരുടെ സമരപന്തല്‍ ആക്രമിച്ച സിപിഎം നിലപാട് കാടത്തമാണ്. എന്നാല്‍ സിപിഐയുടെ നിലപാടുകള്‍ ജനപക്ഷത്തെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
മണിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കി എസ്.പിക്ക് കത്ത് നല്‍കിയിട്ടുണ്ട്.












