ന്യൂഡല്‍ഹി: ഈ മാസം 25നു നടക്കേണ്ട ജമ്മുകശ്മീരിലെ അനന്ത്നാഗ് ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞടുപ്പ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ റദ്ദാക്കി. തുടര്‍ച്ചയായി സംഘര്‍ഷങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഉപതിരഞ്ഞടുപ്പ് റദ്ദാക്കിയത്.
ഏപ്രില്‍ 12നാണ് അനന്ത്നാഗിലെ ഉപതിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. അക്രമ സംഭവങ്ങളെ തുടര്‍ന്ന് അനന്ത്നാഗിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് മെയ് 25ലേക്ക് മാറ്റിവെക്കുകയായിരുന്നു.












