* മണല്‍ ക്വാറികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും
മധൂര: തമിഴ്നാട്ടില്‍ ജലലഭ്യത ഉറപ്പു വരുത്തുകയാണ് സര്‍ക്കാരിന്റെ പ്രഥമ ലക്ഷ്യമെന്ന് മുഖ്യമന്തി എടപ്പാടി പളനിസ്വാമി പറഞ്ഞു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിലും വടക്കുകിഴക്കന്‍ മണ്‍സൂണിലുമുണ്ടായ കുറവ് സംസ്ഥാനത്ത് ജലദൗര്‍ലഭ്യം രൂക്ഷമാക്കിയെന്നും അദ്ദേഹം പറഞ്ഞു. അനധികൃത മണല്‍ ഖനനംമൂലം ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞുവെന്നും നദികളുടെ സ്വഭാവിക ഒഴുക്ക് തടസപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്ടിലെ മണല്‍ ക്വാറികള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ അടച്ചു പൂട്ടി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വളരെ കുറഞ്ഞ നിരക്കില്‍ മണല്‍ ഖനനവും സംഭരണവും വില്‍പ്പനയും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post