ന്യൂഡല്‍ഹി: ടി.പി. സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതിയില്‍ നിരുപാധികം മാപ്പു ചോദിച്ച് ചീഫ് സെക്രട്ടറി നളിനി നെറ്റോ. കോടതിയലക്ഷ്യകേസില്‍ ചീഫ് സെക്രട്ടറി നല്കിയ സത്യവാങ്മൂലത്തിലാണ് മാപ്പപേക്ഷിച്ചത്. സെന്‍കുമാര്‍ നല്കിയ കോടതിയലക്ഷ്യ ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ ഈ പെട്ടെന്നുളള നീക്കം
കോടതി നിര്‍ദേശം പാലിക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു. വിധി നടപ്പാക്കാന്‍ വൈകിയത് നിയമോപദേശത്തിന് കാത്തിരുന്നതിനാല്‍. വ്യക്തത തേടി അപേക്ഷ നല്‍കിയത് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്. കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കണമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
Discussion about this post