തിരുവനന്തപുരം: ക്രിക്കറ്റിന് മാത്രം പ്രാധാന്യം നല്‍കാതെ ഫുട്‌ബോള്‍, ഹോക്കി ഉള്‍പ്പെടെയുള്ള കായിക ഇനങ്ങള്‍ക്കും യുവാക്കള്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു. സി.ആര്‍.പി.എഫിന്റെ ആഭിമുഖ്യത്തില്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന അണ്ടര്‍ 19 ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ‘ഊര്‍ജ’യുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവാക്കള്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ കായികവിനോദങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നത് ജീവിതം വിരസമാകാതെ നയിക്കാന്‍ സഹായിക്കും. ഫുട്‌ബോള്‍ നമ്മുടെ വേഗതയും ശ്രദ്ധയും വര്‍ധിപ്പിക്കും. കേന്ദ്ര സായുധ പോലീസ് സേനകളിലേക്ക് പ്രതീക്ഷ നല്‍കുന്ന കായികതാരങ്ങളെ സമ്മാനിക്കാന്‍ ഇത്തരം മത്സരങ്ങള്‍ സഹായിക്കട്ടെയെന്നും ഗവര്‍ണര്‍ ആശംസിച്ചു. ആദ്യഘട്ട വിജയികള്‍ക്കുള്ള സമ്മാനദാനവും ഗവര്‍ണര്‍ നിര്‍വഹിച്ചു.
Discussion about this post