Wednesday, July 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പരിസ്ഥിതി സാക്ഷരതാ സര്‍വേ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

by Punnyabhumi Desk
May 9, 2017, 05:56 pm IST
in കേരളം

തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന പരിസ്ഥിതിസാക്ഷരതാ പദ്ധതിയുടെ ഭാഗമായ പരിസ്ഥിതി സാക്ഷരതാ സര്‍വേ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി എന്‍ സീമ സര്‍വേ റിപ്പോര്‍ട്ട് ഏറ്റുവാങ്ങി. സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി. എസ്. ശ്രീകല, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജോ. സി. കത്തിലാങ്കല്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ എസ്. പി ഹരിഹരന്‍ ഉണ്ണിത്താന്‍ എന്നിവര്‍ പങ്കെടുത്തു.

കേരളത്തിന്റെ സമഗ്ര വികസനത്തിനും പുരോഗതിക്കും സഹായകമാകുന്ന തരത്തിലാണ് പരിസ്ഥിതി സാക്ഷരതാ സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. നിത്യജീവിതവുമായി ബന്ധപ്പെട്ട പരിസ്ഥിതി വിഷയങ്ങളില്‍ ജനങ്ങളുടെ പ്രാഥമികമായ അറിവും അവബോധവും നേരില്‍ കണ്ടറിഞ്ഞ് തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്. കൃഷി, മാലിന്യം, മലിനീകരണം, ആരോഗ്യം, കുടിവെള്ളം, ജലസംരക്ഷണം, ഔഷധ സസ്യങ്ങള്‍, ജൈവകൃഷി, പ്രകൃതി സംരക്ഷണം തുടങ്ങി 24 വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ച കണ്ടെത്തലുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജനങ്ങളുടെ പങ്കാളിത്തത്തോടെയും പിന്തുണയോടെയും നടത്തിയ സര്‍വേയില്‍ നിത്യജീവിതവുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്‌നങ്ങള്‍, പ്രാദേശിക പരിസ്ഥിതി പ്രശ്‌നങ്ങള്‍, ഗുരുതരമായ പരിസ്ഥിതി ആഘാത പ്രശ്‌നങ്ങള്‍ എന്നീ മൂന്ന് വിഭാഗങ്ങളായാണ് പരിസ്ഥിതി അവബോധ നിലവാര പഠനം നടത്തിയത്. കേരളത്തിലെ 941 ഗ്രാമപഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 87 മുന്‍സിപ്പാലിറ്റികള്‍, ആറ് കോര്‍പറേഷന്‍ എന്നിവിടങ്ങളിലാണ് സര്‍വേ നടന്നത്. മന്ത്രിമാര്‍, എംഎല്‍ എമാര്‍, ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍, സാമൂഹ്യസന്നദ്ധ പ്രവര്‍ത്തകര്‍, പ്രേരക്മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കാളികളായി. 13,284 വീടുകളിലാണ് സര്‍വേ നടത്തിയത്. 42,228 പേര്‍ സര്‍വേയില്‍ പങ്കെടുത്ത് വിവരങ്ങള്‍ നല്‍കി. 1,42,720 പേരുടെ സന്നദ്ധസേവനം പ്രയോജനപ്പെടുത്തി.

പൊതുവിഭാഗങ്ങളില്‍പ്പെട്ടവര്‍ കൂടാതെ പട്ടികജാതി വിഭാഗങ്ങള്‍, പട്ടികവര്‍ഗക്കാര്‍, തമിഴ് ന്യൂനപക്ഷ വിഭാഗങ്ങള്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗം, ഇതര സംസ്ഥാന തൊഴിലാളികള്‍ എന്നിവരെല്ലാം സര്‍വേയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സര്‍വേ പ്രകാരം കേരളത്തിലെ ഗാര്‍ഹിക മാലിന്യങ്ങളില്‍ 32.32 ശതമാനം പേര്‍ വീട്ടുവളപ്പില്‍ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. 26.30 ശതമാനം ദൂരെ സ്ഥലങ്ങളിലേക്ക് വലിച്ചെറിയുന്നതായി പറയുന്നു. ബയോഗ്യാസ് നിര്‍മാണത്തിനും മറ്റ് സംസ്‌കരണ രീതിയിലേക്കുമായി മാലിന്യം മാറ്റി വയ്ക്കുന്നത് 14.74 ശതമാനം മാത്രമാണ്. 12.50 ശതമാനം മാലിന്യം കത്തിക്കുകയും ചെയ്യുന്നതായാണ് സര്‍വേയില്‍ കണ്ടെത്തിയത്.

അനധികൃതമായ മണലൂറ്റ് നടക്കുന്നുവെന്ന് 63.69 ശതമാനവും, അനധികൃത പാറഖനനം നടക്കുന്നുവെന്ന് 59.61 ശതമാനവും, വയല്‍ നികത്തുന്നതായി 67.87 ശതമാനവും അഭിപ്രായപ്പെട്ടു. 59.90 ശതമാനം പേര്‍ ജലസ്രോതസ്സുകള്‍ നികത്തുന്നതായും, 59.62 ശതമാനം തീരം കൈയ്യേറുന്നതായും അഭിപ്രായപ്പെട്ടു. അനിയന്ത്രിതമായ ശബ്ദ മലിനീകരണം അനുഭവപ്പെടുന്നതായി 69.75 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. കരിമണല്‍ ഖനനം, അനധികൃത ഫാക്ടറി, ഫ്‌ളാറ്റ് നിര്‍മ്മാണം എന്നിവ മലിനീകരണത്തിന് കാരണമാകുന്നുവെന്നാണ് വിലയിരുത്തല്‍.

കുടിവെള്ള സ്രോതസ്സുകളുടെ മലിനീകരണമാണ് ഭൂരിഭാഗം പേരും പ്രധാന പ്രശ്‌നമായി കാണുന്നത്. ജലസംരക്ഷണത്തില്‍ ജാഗ്രത പുലര്‍ത്താത്തതും, മഴവെള്ളം സംരക്ഷിക്കാന്‍ മുന്‍കൈയെടുക്കാത്തതും ജലക്ഷാമം രൂക്ഷമാക്കുന്നു. കുടിവെള്ള കമ്പനികളും വ്യവസായ സ്ഥാപനങ്ങളും ഭൂഗര്‍ഭജലം ഊറ്റിയെടുക്കുന്നത് ശക്തമായ നിയമങ്ങളാല്‍ തടയണമെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

ShareTweetSend

Related News

കേരളം

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

Discussion about this post

പുതിയ വാർത്തകൾ

റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍(ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്) മഹേഷ്.എസ് നിര്യാതനായി

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies