കണ്ണൂര്‍: നാളെ (മെയ് 13) ബിജെപി കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ആര്‍എസ്എസ് പ്രവര്ത്തകന് പഴയങ്ങാടിയില്‍ കക്കംപാറ മണ്ഡല് കാര്യവാഹക് ചൂരക്കാട് ബിജു (34) വെട്ടേറ്റു മരിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബിജുവിനെ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു. കഴുത്തിനു വെട്ടേറ്റ ബിജു സംഭവസ്ഥലത്തുതന്നെ മരിച്ചു. പാലക്കോട് പാലത്തിനു സമീപം വൈകിട്ട് 3.45നാണ് സംഭവം നടന്നത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി.
പയ്യന്നൂര്‍ ധനരാജ് വധക്കേസിലെ പന്ത്രണ്ടാം പ്രതിയാണ് ബിജു.
Discussion about this post