കോയമ്പത്തൂര്‍ : പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്ത ആദിയോഗി ശിവപ്രതിമ ലോകത്തെ ഏറ്റവും പൊക്കം കൂടിയ ഊര്‍ദ്ധ്വകായ പ്രതിമയെന്ന ഗിന്നസ് റിക്കോര്‍ഡിന് അര്‍ഹമായി. കോയമ്പത്തൂരിലെ ഇഷ യോഗ ഫൗണ്ടേഷന്‍ കേന്ദ്രത്തിലാണ് പ്രതിമ.
യോഗ ഉപജ്ഞാതാവ് ആദിയോഗി ശിവന്റെ ആത്മ പരിവര്‍ത്തനത്തിനുള്ള 112 മാര്‍ഗ്ഗങ്ങളെ പ്രകീര്‍ത്തിക്കുന്ന പ്രതിമയ്ക്ക് 112.4 അടി ഉയരമുണ്ട് . സദ് ഗുരു ജഗ്ഗി വാസുദേവിന്റെ യോഗാ സെന്ററിനോട് ചേര്‍ന്നാണ് പ്രതിമയുള്ളത്. കഴിഞ്ഞ ഫെബ്രുവരി 24 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രതിമ അനാവരണം ചെയ്തത്.
Discussion about this post