കോല്‍ക്കത്ത: ഉജ്വല്‍ ബിശ്വാസ്, ചന്ദ്രിമ ഭട്ടാചാര്യ എന്നിവരെക്കൂടി ഉള്‍പ്പെടുത്തി പഞ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മന്ത്രിസഭ വികസിപ്പിച്ചു. ഗവര്‍ണര്‍ കേശരി നാഥ് ത്രിപാദി മുന്പാകെ സത്യപ്രതിജ്ഞ ചെയ്ത് ഇവര്‍ അധികാരമേറ്റു.
മുഖ്യമന്ത്രി മമത ബാനര്‍ജി, സ്പീക്കര്‍ ബിമന്‍ ബാനര്‍ജി, പോലീസ് മേധാവി, തുടങ്ങി നിരവധി പേര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. ചന്ദ്രിമയ്ക്ക് ആരോഗ്യം, ഇഗവര്‍ണന്‍സ് തുടങ്ങിയ വകുപ്പുകളും ഉജ്വലിന് ജയില്‍ വകുപ്പിന്റെ ചുമതലയുമാണ് നല്‍കിയിരിക്കുന്നത്.












