തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തില്‍ ആവശ്യമായ കേന്ദ്ര സേനയെ നിയോഗിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എസ്.വൈ ഖുറേഷി അറിയിച്ചു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു അദ്ദേഹം
കമ്മിഷണര്‍മാരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥന്മാരുമായും ഖുറേഷി പ്രത്യേകം ചര്‍ച്ചകള്‍ നടത്തും. തെരഞ്ഞെടുപ്പു മുന്നൊരുക്കങ്ങള്‍ സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയാണ് ചര്‍ച്ചയ്ക്കു വിഷയമാകുക.സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയും രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം ആരാഞ്ഞതിന് ശേഷവുമാണ് തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്താന്‍ തീരുമാനിച്ചതെന്ന് ഖുറേഷി പറഞ്ഞു.
Discussion about this post