ന്യൂഡല്‍ഹി: സംസ്ഥാന ഗവര്‍ണര്‍ പി. സദാശിവം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ സാധാരണ കൂടിക്കാഴ്ച മാത്രമെന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍, ക്രമസമാധാനനില തുടങ്ങിയ കാര്യങ്ങള്‍ ഗവര്‍ണര്‍ ആഭ്യന്തരമന്ത്രിയെ അറിയിച്ചെന്നാണ് വിവരം.












