ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്തിന്റെ പോയസ് ഗാര്‍ഡനിലെ വസതിക്ക് മുന്നില്‍ തമിഴ് അനുകൂല സംഘടനയായ തമിഴ് മുന്നേറ്റ പടയുടെ പ്രതിഷേധം. രജനീകാന്ത് തമിഴ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. 40പേരടങ്ങുന്ന സംഘമാണ് പ്രതിഷേധവുമായെത്തിയത്. പ്രതിഷേധക്കാര്‍ താരത്തിന്റെ കോലം കത്തിച്ചു.
ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ താരം രാഷ്ട്രീയ പ്രവേശനത്തിലെക്കെന്ന തരത്തില്‍ ചില സൂചനകള്‍ നല്‍കിയിരുന്നു. ഇതിനു ശേഷം രജനിയുടെ രാഷ്ട്രീയ പ്രവേശം തമിഴകത്ത് ചൂടുള്ള ചര്‍ച്ചയാണ്. ഇതിനു പിന്നാലെയാണ് പ്രതിഷേധം. പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. ഇതേത്തുടര്‍ന്ന് താരത്തിന്റെ വസതിയുടെ സുരക്ഷ കര്‍ശനമാക്കി.
രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ ബിജെപിയിലേക്കു സ്വാഗതം ചെയ്യുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയിരുന്നു. രജനിയെ ബിജെപിയിലേക്കു ക്ഷണിച്ച് കേന്ദ്രമന്ത്രി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും രംഗത്തെത്തിയിരുന്നു.












