ഹൈദരാബാദ്: ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി തെലുങ്കാന സര്‍ക്കാര്‍. ഇതു സംബന്ധിച്ച് തെലുങ്കാന ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് ഉത്തരവിറക്കി. മുന്പ് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. എന്നാല്‍ വാഹന ഉടമകളുടെ വിവരങ്ങള്‍ വേഗത്തില്‍ ലഭിക്കുന്നതിനുവേണ്ടി പദ്ധതി വീണ്ടും പ്രാബല്യത്തില്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
വാഹന അപകടമുണ്ടായിക്കഴിഞ്ഞാല്‍ ഡ്രൈവിംഗ് ലൈസന്‍സ് പരിശോധിച്ചു വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുമെന്നും ഇത്തരത്തില്‍ ഇരകള്‍ക്കു നഷ്ടപരിഹാരം വാങ്ങിനല്‍കാന്‍ കഴിയുമെന്നും തെലുങ്കാന ആര്‍ടിഎ അവകാശപ്പെടുന്നു.












