തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ഡേ കെയറുകളിലും പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈല പറഞ്ഞു. ഡേ കെയറുകളുടെ ഇപ്പോഴത്തെ അവസ്ഥ പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കും. ഡേ കെയറുകളുടെ നിയന്ത്രണം സാമൂഹികനീതി വകുപ്പിന് കീഴിലാക്കുമെന്നും വകുപ്പ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. പി.ടി. തോമസിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. ഡേ കെയറില്‍ സിസി ടിവികള്‍ സ്ഥാപിക്കുന്ന നടപടിയും ഉടന്‍ നിര്‍ബന്ധമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Discussion about this post