തിരുവനന്തപുരം: ഭാഷാ പിതാവിന്റെ പേരിലുള്ള തുഞ്ചന്‍ പറമ്പിനെ മലയാളത്തിന്റെ സാംസ്‌കാരിക പൈത്യക ചിഹ്നമായും രാജ്യത്തെ മികച്ച സാംസ്‌കാരിക സ്ഥാപനമാക്കിയും ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ കാര്യത്തില്‍ പണം തടസ്സമാകില്ല. മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ തയ്യാറാക്കുന്ന സാംസ്‌കാരിക പവലിയന്‍ ശിലാസ്ഥാപനവും സാസ്‌കാരിക കൂട്ടായ്മയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാംസ്‌കാരിക ടൂറിസത്തിന്റെ സാധ്യതയുള്ള തുഞ്ചന്‍ പറമ്പിനെ വിദേശികളെക്കൂടി ആകര്‍ഷിക്കുന്ന രീതിയില്‍ സാംസ്‌കാരിക വിനിമയ കേന്ദ്രമാക്കി മാറ്റുന്നതില്‍ എം.ടിയെപോലുള്ള പ്രതിഭകളുടെ താല്‍പര്യവും അഭിപ്രായവും പരിഗണിച്ച് മുന്നോട്ട് പോകും. മാറ്റങ്ങള്‍ക്ക് തുടക്കമിടാന്‍ കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് കഴിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി കഴിഞ്ഞ 60 വര്‍ഷമായി ചര്‍ച്ച ചെയ്യാന്‍ പറ്റാത്ത പല വിഷയങ്ങളിലും ഇടപെടാന്‍ കഴിഞ്ഞതായും അഭിപ്രായപെട്ടു. ഒരു സര്‍ക്കാരിന്റെ പ്രവര്‍ത്തന രീതി മനസ്സിലാക്കാന്‍ ഒരു വര്‍ഷം തന്നെ ധാരാളമാണ്. 1993 ല്‍ എം.ടി. ചെയര്‍മാനായതിന് ശേഷമാണ് തുഞ്ചന്‍ പറമ്പ് സാംസ്‌കാരിക രംഗത്ത് കുതിച്ചുചാട്ടം നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുഞ്ചന്‍ ഉത്സവവും വിദ്യാരംഭവും ഏറ്റവും ശ്രദ്ധിക്കപെട്ടത് ഈ കാലഘട്ടത്തിലാണ്. മലയാള ഭാഷയെ പ്രോല്‍സാഹിപ്പിക്കുന്നതില്‍ ഈ സ്ഥാപനം മികച്ച പിന്‍ന്തുണയും നല്‍കി.
ഒരു ഭാഷയെ സംരക്ഷിക്കാന്‍ നിയമം കൊണ്ടുവന്ന അപൂര്‍വ സംസ്ഥാനമായിരിക്കും കേരളം. നമ്മുടെ കടമ നിറവേറ്റാന്‍ നിയമം വേണമെന്നത് അലോസരപ്പെടുത്തുന്നതാണ്. മാനവിക ദര്‍ശനം ഉയര്‍ത്തിപ്പിടിക്കാനും മതേതര മൂല്യങ്ങള്‍ നിലനിര്‍ത്താനും ഈ സ്ഥാപനത്തിന് കഴിയണം. തുഞ്ചന്‍ സ്മാരകത്തെ മലയാള സംസ്ഥാനത്തിന്റെ പതാകവാഹക സ്ഥാപനമാക്കിമാറ്റുന്ന നടപടികളുമായി ഗവണ്‍മെന്റ് മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എം.ടി. വാസുദേവന്‍നായര്‍ ആമുഖ പ്രഭാഷണം നടത്തിയ ചടങ്ങില്‍ സഹകരണ, ടൂറിസം, ദേവസ്വം വകുപ്പു മന്ത്രി കടകംപളളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
Discussion about this post