കോട്ടയം: മദ്യവില്‍പനശാലകള്‍ തുടങ്ങുന്നതിനു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ എന്‍ഒസി വേണമെന്ന നിയമപരമായ നിബന്ധന മറികടക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് ജനാധിപത്യ വിരുദ്ധമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമസഭയെ മറികടക്കാനുള്ള ശ്രമമാണിതെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.
മദ്യവില്‍പനശാലകള്‍ തുടങ്ങുന്നതിനു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ എന്‍ഒസി ആവശ്യമില്ലെന്ന ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കിയിരുന്നു. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം ഒപ്പുവച്ചു.
എക്‌സൈസ് വകുപ്പിന്റെ ലൈസന്‍സിന്റെ മാത്രം അടിസ്ഥാനത്തില്‍ പുതിയ മദ്യശാലകള്‍ തുറക്കാനും നിലവിലുള്ളവ മാറ്റിസ്ഥാപിക്കാനുമായി പഞ്ചായത്ത് രാജ് നഗരപാലിക ആക്ട് ഭേദഗതി ചെയ്താണ് ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരിക്കുന്നത്.
Discussion about this post