കൊച്ചി: 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തി. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി നെടുന്പാശേരി വിമാനത്താവളത്തിലെത്തിയ അമിത് ഷായെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സ്വീകരിച്ചു.
അമിത് ഷായുടെ നേതൃത്വത്തില്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ ബിജെപി കോര്‍ കമ്മിറ്റി യോഗം ആരംഭിച്ചു. സംസ്ഥാനത്തെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്ന യോഗം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യും.
Discussion about this post