തിരുവനന്തപുരം: ഐ.ടി രംഗത്തെ സാമൂഹ്യവത്കരണവും തൊഴിലവസരങ്ങളും തൊഴിലാളിവര്‍ഗവും സമൂഹവും ഉപയോഗപ്പെടുത്തണമെന്ന് സഹകരണടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരള സ്‌റ്റേറ്റ് കോഓപറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇലക്‌ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍സ് ആരംഭിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റി ആന്റ് ഓട്ടോമേഷന്‍ ടെക്‌നോളജി (ഐസാറ്റ്) എന്ന പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.ടി അധിഷ്ഠിത സുരക്ഷാസംവിധാനങ്ങള്‍ ഇന്ന് നമ്മുടെ കാവല്‍ക്കാരും സംരക്ഷകരുമാണ്. സി.സി ടി.വി ഇല്ലാത്ത സ്ഥാപനങ്ങള്‍ ചുരുക്കമാണ്. ബയോമെട്രിക് സുരക്ഷാ സംവിധാനങ്ങളും വ്യാപകമാകുകയാണ്. ഈ സാങ്കേതിക മേഖലയില്‍ ഒട്ടേറെ തൊഴിലവസരങ്ങളാണ് വളരുന്നത്. ഇത്തരം ശാക്തീകരണത്തിന് പിന്‍ബലം നല്‍കുന്ന സഹകരണരംഗത്തെ സ്ഥാപനമെന്നതാണ് കേരള സ്‌റ്റേറ്റ് കോഓപറേറ്റീവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇലക്‌ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍സിനെ (കോസ്‌ടെക്) പ്രസക്തമാക്കുന്നത്. തൊഴിലെന്ന നിലയിലും സംരംഭം ആരംഭിക്കാനെങ്കിലും സഹായകരമായ പരിശീലനകേന്ദ്രമാണ് ‘ഐസാറ്റെ’ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു അധ്യക്ഷത വഹിച്ചു. എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റ് ജോയന്റ് ഡയറക്ടര്‍ കെ.കെ. രാജപ്പന്‍, സഹകരണസംഘം അസി. രജിസ്ട്രാര്‍ (ജനറല്‍) എ. ഷെരീഫ്, കോസ്‌ടെക് വൈസ് ചെയര്‍മാന്‍ കെ. സുരേഷ്ബാബു തുടങ്ങിയവര്‍ സംസാരിച്ചു. കോസ്‌ടെക് ചെയര്‍മാന്‍ പ്രൊഫ. ഇ. കുഞ്ഞിരാമന്‍ സ്വാഗതവും ഐസാറ്റ് സി.ഇ.ഒ വി.എസ്. ശ്രീകാന്ത് നന്ദിയും പറഞ്ഞു
Discussion about this post