കൊച്ചി : ഹിന്ദു സംഘടനകളുടെ ഐക്യത്തിനായി ജൂണ്‍ 14 മുതല്‍ ആറാമത്തെ അഖിലഭാരത ഹിന്ദുസമ്മേളനം ഗോവയില്‍ ആരംഭിക്കും. ജൂണ്‍ 17 വരെ നടക്കുന്ന ഈ സമ്മേളനത്തില്‍ ഭാരതത്തിലെ 21 സംസ്ഥാനങ്ങളോടൊപ്പം നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെയും 150 ല്‍പരം ഹൈന്ദവ സംഘടനകളുടെ 400-ലധികം പ്രതിനിധികള്‍ പങ്കെടുക്കും. ഹിന്ദു സംഘടനകളുടെയെല്ലാം ഭാരവാഹികളെ സംഘടിച്ച് വരും വര്‍ഷങ്ങളില്‍ നടത്താന്‍ പോകുന്ന കര്‍മപരിപാടികള്‍ നിശ്ചയിക്കുന്നതായിരിക്കും എന്ന് ഹിന്ദു ജനജാഗൃതി സമിതി അറിയിച്ചു.
ഭാരതത്തില്‍ ഭൂരിപക്ഷമായ ഹിന്ദുക്കളുടെ അവകാശങ്ങള്‍ അവഗണിക്കപ്പെടുന്നു. കാശ്മീരിലെ ഹിന്ദുക്കളെ പുനരധിവസിപ്പിക്കുക, article 370 ഇല്ലാതാക്കുക, ശ്രീരാമ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണം മുതലായവയെക്കുറിച്ച് സര്‍ക്കാര്‍ യാതൊരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ല. അതിനാല്‍ ഇനി ഹിന്ദു സംഘടനകള്‍ മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കുക. തുടങ്ങിയ കര്‍മ്മപദ്ധതികളാണ് സമ്മേളനത്തില്‍ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്.
Discussion about this post