തിരുവനന്തപുരം: സംസ്ഥാനത്തെ ഡേ കെയറുകളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ സാമൂഹ്യ നീതി ഡയറക്ടര്‍ അനുപമ ഐഎഎസിനെ നിയോഗിച്ചു. ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. വകുപ്പിന്റെ ജില്ലാതല ഓഫീസുകള്‍ ഡേ കെയറുകളെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. അഞ്ച് മാസത്തിനകം സംസ്ഥാനത്തെ മുഴുവന്‍ ഡേകെയറുകളെക്കുറിച്ചുമുള്ള റിപ്പോര്‍ട്ട് ശേഖരിക്കും- മന്ത്രി അറിയിച്ചു.
ദിവസങ്ങള്‍ക്ക് മുന്‍പ് കൊച്ചിയിലെ ഡേ കെയറിന്റെ നടത്തിപ്പുകാരി കുട്ടിയെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ഡേ കെയറുകളുടെ പരിശോധന കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Discussion about this post